25 April Thursday

പാഠപുസ്‌തക വണ്ടി പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്‌തകങ്ങളുമായി സ്‌കൂളുകളിലേക്ക്‌ പോകുന്ന വണ്ടിയുടെ ഫ്ലാഗ്‌ ഓഫ്‌ കലക്ടർ വി ആർ പ്രേംകുമാർ നിർവഹിക്കുന്നു

മലപ്പുറം
പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. മലപ്പുറം ബുക്ക് ഡിപ്പോയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനംചെയ്തു. കലക്ടർ വി ആർ പ്രേംകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേശ്കുമാർ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് സംസാരിച്ചു.
ജില്ലയിലെ 323 സർക്കാർ എയ്ഡഡ് സൊസൈറ്റികൾ വഴിയാണ് പുസ്തകവിതരണം. ഒമ്പത്, 10 ക്ലാസുകളിലെ മുഴുവൻ പുസ്തകങ്ങളും, ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ മലയാളം, അറബി, ഉറുദു പുസ്തകങ്ങൾ ഒഴികെയുള്ളതുമാണ് വിതരണത്തിനായെത്തിയത്. 13,15,624 പുസ്തകങ്ങൾ ആദ്യഭാഗത്തിൽ വിതരണം ചെയ്യും. പാഠപുസ്തകങ്ങൾ തരംതിരിച്ച് വിതരണത്തിന്‌ തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയാണ്‌ പാഠപുസ്‌തകം അച്ചടിച്ച്‌ എത്തിക്കുന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top