09 May Thursday

അന്തർ സർവകലാശാലാ വനിതാ 
വെയ്റ്റ് ലിഫ്റ്റിങ്: ആദ്യ സ്വർണം കലിക്കറ്റിന്

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

സ്വർണ മെഡൽ നേടിയ കലിക്കറ്റിന്റെ സുഫ്ന ജാസ്മിന് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉപഹാരം സമ്മാനിക്കുന്നു

തേഞ്ഞിപ്പലം 
കലിക്കറ്റ് സർവകലാശാലാ ആതിഥ്യംവഹിക്കുന്ന അന്തർ സർവകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണം കലിക്കറ്റിന്. 45 കിലോഗ്രാം വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പി എഫ് സുഫ്‌ന ജാസ്മിനാണ് 154 കിലോ ഉയർത്തി  സ്വർണമണിഞ്ഞത്. ഹേമചന്ദ് യാദവ് യൂണിവേഴ്സിറ്റിയുടെ വീണ 153 പോയിന്റോടെ രണ്ടാം സ്ഥാനവും കൊൽക്കത്ത അഡമാസ് യൂണിവേഴ്സിറ്റിയിലെ ചന്ദ്രിക തരഫ്ദാർ 153 കിലോ ഉയർത്തി  മൂന്നാം സ്ഥാനവും നേടി. 
49 കിലോ വിഭാഗത്തിൽ ഹേമചന്ദ് യാദവ് സർവകലാശാലയുടെ ഗ്യാനേശ്വരി യാദവ് 169 കിലോ ഉയർത്തി  ഒന്നാംസ്ഥാനം നേടി. ഇതേവിഭാഗത്തിൽ 160 കിലോ ഉയർത്തി  ചണ്ഡിഗഡ്‌ യൂണിവേഴ്സിറ്റിയിലെ ഗുൽഷാൻ രണ്ടാംസ്ഥാനവും  മാംഗളൂർ യൂണിവേഴ്സിറ്റിയിലെ ബി ലക്ഷ്മി 159 പോയാന്റോടെ മൂന്നാംസ്ഥാനവും നേടി. 
ചാമ്പ്യൻഷിപ്പ് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, സിൻഡിക്കറ്റ്‌ അംഗങ്ങളായ അഡ്വ. ടോം കെ തോമസ്, ഡോ. ഷംസാദ് ഹുസൈൻ, എഐയു നിരീക്ഷകർ മസർ ഉൽ ഖമർ, കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ പി മനോജ് എന്നിവർ സംസാരിച്ചു. സർവകലാശാലാ പി ടി ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം 29-ന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top