20 April Saturday

പോക്സോ: മദ്രസാ അധ്യാപകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

നദീർ

തിരൂർ
വിദ്യാർഥിനിയെ  ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ വിദ്യാർഥിനിയോട് അടുപ്പംകാണിച്ച്  മോശമായി പെരുമാറുകയായിരുന്നു.   വിദ്യാർഥിനി വീട്ടുകാരെ അറിയിച്ചു.  ഇവര്‍ പൊലീസിൽ പരാതി നൽകി.  കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.  കഴിഞ്ഞദിവസം ബീരാഞ്ചിറ ഭാഗത്തുവച്ചാണ് തിരൂർ ഇന്‍സ്പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ പ്രതിയെ  പിടികൂടിയത്.  മജിസ്ട്രേട്ടുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top