23 April Tuesday

റിപ്പബ്ലിക്‌ദിനം ആഘോഷിച്ച്‌ നാട്

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

റിപ്പബ്ലിക്‌ ദിനത്തിൽ എംഎസ്‌പി മെെതാനത്ത്‌ ദേശീയ പതാക ഉയർത്തിയശേഷം മന്ത്രി കെ രാജൻ 
പരേഡ്‌ വീക്ഷിക്കുന്നു

 മലപ്പുറം

എംഎസ്‌പി മെെതാനത്ത്‌  നടന്ന റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ മന്ത്രി കെ രാജൻ ദേശീയ പതാക ഉയർത്തി. സേനാംഗങ്ങളുടെ സല്യൂട്ട്‌ സ്വീകരിച്ചു. ഭരണഘടനയുടെ അന്തസ്സത്തയെ നിഷ്പ്രഭമാക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്ന കാലത്ത് ഭരണഘടന മനസ്സിലാക്കാനും പഠിക്കാനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കൊപ്പം പൗരന്റെ ചുമതലകളെക്കുറിച്ചും നാം ബോധവാന്മാരാകണം. ഭരണഘടനയെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നാം ഒരോരുത്തരും പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
ബുധൻ രാവിലെ സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ റവന്യൂ മന്ത്രി കെ രാജൻ പുഷ്പാർച്ചന നടത്തിയതോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ചടങ്ങുകൾ തുടങ്ങിയത്‌. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എംഎസ്പി മൈതാനത്ത് നടന്ന ചടങ്ങിൽ കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് എന്നിവരും സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചു. എം പി അബ്ദുസമദ് സമദാനി എംപി, പി ഉബൈദുള്ള എംഎൽഎ, എഡിഎം എൻ എം മെഹറലി എന്നിവർ പങ്കെടുത്തു. 
നാല് കണ്ടിൻജന്റുകളാണ് പരേഡ് ഗ്രൗണ്ടിൽ അണിനിരന്നത്. എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡ​ന്റ് എസ് ദേവകി ദാസ് പരേഡ് നയിച്ചു. എംഎസ്‌പി ആംഡ് പൊലീസ് ഇൻസ്‌പെക്ടർ ബിജു ചാക്കോ സെക്കൻഡ് ഇൻ കമാൻഡറായി. എംഎസ്‌പി പ്ലാറ്റൂൺ എപി എസ്ഐ വിനീഷ് കുമാർ, ജില്ലാ പൊലീസ് വിഭാഗം കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, ജില്ലാ പൊലീസ് വനിതാ വിഭാഗം മലപ്പുറം വനിതാ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  ഇന്ദിരാ മണി, കേരള എക്‌സൈസ് വിഭാഗം കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എ സാദിഖ് എന്നിവർ നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top