മലപ്പുറം
ലഹരിക്കും അന്ധവിശ്വാസാധിഷ്ഠിത ചൂഷണങ്ങൾക്കുമെതിരെ കലാകാരന്മാരുടെ സംഘടനയായ നന്മ ജില്ലാ കമ്മിറ്റി മാനവികതാ സംരക്ഷണ ക്യാമ്പയിൻ നടത്തി. മലപ്പുറം സിവിൽ സ്‌റ്റേഷന് മുന്നിൽ കൊട്ടും പാട്ടും പറച്ചിലും നൃത്തവും വരയും മാജിക്കുമായി കലാകാരന്മാർ ഒന്നിച്ചു.
മജീഷ്യൻ ഹംസ മലയിൽ മാജിക് അവതരിപ്പിച്ച് ഉദ്ഘാടനംചെയ്തു. നന്മ ജില്ലാ പ്രസിഡന്റ് ലുഖ്മാൻ അരീക്കോട് അധ്യക്ഷനായി. കൃഷ്ണകുമാർ തിരൂരങ്ങാടി, സജിത്ത് പൂക്കോട്ടുംപാടം, രാമകൃഷ്ണൻ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു. ഹനീഫ് രാജാജി സ്വാഗതവും ശ്യാംപ്രസാദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..