20 April Saturday

ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് പെരിന്തൽമണ്ണയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്‌ അനുബന്ധമായി സംഘടിപ്പിച്ച സെമിനാർ 
അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഞായറാഴ്ച പെരിന്തൽമണ്ണയിൽ. മലബാർ ഓഡിറ്റോറിയത്തിൽ രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും.
ശനിയാഴ്‌ച ‘ഭരണഘടനയും ഫെഡറലിസവും സമകാലിക വെല്ലുവിളികളും’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ്തു. അഡ്വ. സി എച്ച് ആഷിക്ക് അധ്യക്ഷനായി. 
അഡ്വ. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി ശ്രീധരൻ നായർ, അഡ്വ. വി പി ഷംസുദ്ദീൻ,  അഡ്വ. സപ്ന പി പരമേശ്വരത്ത്, ഡോ. സാജൻബാബു, അഡ്വ. ഷാൻസി  നന്ദകുമാർ, അഡ്വ. പി കെ ഖലിമുദ്ദീൻ, അഡ്വ. ടി കെ സുൽഫിക്കർ അലി, അഡ്വ. കെ ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. അഡ്വ. കെ സുനീഷ് സ്വാഗതവും  അഡ്വ. കവിത നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top