26 April Friday

മലപ്പുറം മഹോത്സവം: 
രജിസ്‌ട്രേഷൻ 10വരെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
മലപ്പുറം
മലപ്പുറത്തിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്താൻ ദേശാഭിമാനി ഒരുക്കുന്ന മലപ്പുറം മഹോത്സവത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഡിസംബർ 10വരെ.  ദേശാഭിമാനി 80–-ാം വാർഷിക ഭാഗമായി ഡിസംബർ 27, 28 തീയതികളിൽ മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടക്കുന്ന്‌ എന്നിവിടങ്ങളിലായാണ്‌ കലയും ചിന്തയും സംവാദവും സമ്മേളിക്കുന്ന മലപ്പുറം മഹോത്സവം. 
രണ്ടുദിവസങ്ങളിലായി മലപ്പുറത്തിന്റെ ചരിത്രവും വർത്തമാനവും ചർച്ചചെയ്യുന്ന സെമിനാറുകളും സിമ്പോസിയവുമാണ്‌ പ്രധാനം. നാൽപ്പതിലേറെ വിഷയങ്ങളിൽ യഥാർഥ മലപ്പുറത്തെ അടയാളപ്പെടുത്തുന്ന പ്രബന്ധങ്ങൾ ഗവേഷകരും പ്രഗത്ഭരും അവതരിപ്പിക്കും. മൂന്ന്‌ സിമ്പോസിയങ്ങൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ദേശാഭിമാനിയുടെയും മലപ്പുറത്തിന്റെയും ചരിത്രം ഉൾക്കൊള്ളുന്ന പ്രദർശനം എന്നിവ എംഎസ്‌പി  ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കും. 28ന്‌ വൈകിട്ട്‌ കോട്ടക്കുന്നിൽ സംഗീതനിശയുമുണ്ടാകും. 
സെമിനാറിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണം. മലപ്പുറം പ്രസ്‌ ക്ലബ്‌ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫീസിലും ദേശാഭിമാനി മലപ്പുറം ഓഫീസിലും നേരിട്ട്‌ രജിസ്‌റ്റർ ചെയ്യാം. ദേശാഭിമാനി വെബ്‌സൈറ്റിലൂടെ ഓൺലൈനിലും രജിസ്‌റ്റർ ചെയ്യാം. മുതിർന്നവർക്ക്‌ 100 രൂപയും വിദ്യാർഥികൾക്ക്‌ 10 രൂപയുമാണ്‌ ഫീസ്‌. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ ക്യുആർ കോഡ്‌ സ്‌കാൻചെയ്‌തും ഓഫീസുകളിൽ രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ നേരിട്ടും തുക അടയ്‌ക്കാം. അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പകർപ്പുകൾ, ഭക്ഷണം എന്നിവ സംഘാടക സമിതി നൽകും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്‌: https://www.deshabhimani.com/malappurammaholsavam/

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top