19 April Friday

മലപ്പുറം, താനൂർ, പൊന്നാനി 
ഏരിയാ സമ്മേളനങ്ങൾ ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മലപ്പുറം

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള മലപ്പുറം, താനൂർ, പൊന്നാനി ഏരിയാ സമ്മേളനങ്ങൾക്ക്‌ ശനിയാഴ്‌ച തുടക്കം. മലപ്പുറം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവനും താനൂരിൽ  സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയും  പൊന്നാനിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎയും ഉദ്ഘാടനംചെയ്യും.         മുണ്ടുപറമ്പിൽ സ. സി അബ്ദുള്ള മാസ്റ്റർ നഗറിലാണ് മലപ്പുറം ഏരിയാസമ്മേളനം.  പതാകജാഥ മുൻ ജില്ലാ സെക്രട്ടറി കെ  ഉമ്മർ മാസ്‌റ്ററിന്റെ ജന്മനാടായ ചേങ്ങോട്ടൂർ വട്ടപ്പറമ്പിൽ  ജില്ലാ സെക്രട്ടറി  ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. ജാഥാക്യാപ്റ്റൻ എം ടി ഷാജഹാൻ പതാക ഏറ്റുവാങ്ങി.  ദീപശിഖ ജാഥ ആർ രാമചന്ദ്രന്റെ നാടായ കോട്ടപ്പടി ചെറാട്ടുകുഴിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം  വി പി അനിൽ ഉദ്ഘാടനംചെയ്തു. ജാഥാക്യാപ്റ്റൻ കെ സുന്ദരരാജൻ ഏറ്റുവാങ്ങി. കൊടിമര ജാഥ  സി അബ്ദുള്ളയുടെ ജൻമദേശമായ പാണക്കാട് ജില്ലാ കമ്മിറ്റി അംഗം  അഡ്വ. കെ പി സുമതി ഉദ്ഘാടനംചെയ്തു. ജാഥാക്യാപ്റ്റൻ കെ പി ഫൈസൽ കൊടിമരം ഏറ്റുവാങ്ങി. മൂന്ന് ജാഥകളും മലപ്പുറം എയുപി സ്കൂൾ പരിസരത്ത് സംഗമിച്ച് സമ്മേളന നഗറിൽ സമാപിച്ചു. സ്വാഗതസംഘം  ചെയർമാൻ  പാലോളി കുഞ്ഞുമുഹമ്മദ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ 119 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത്, വി പി അനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി അനിൽ, കെ പി സുമതി എന്നിവർ പങ്കെടുക്കും.  പൊൻകാസ് ബീരാൻകുട്ടി നഗറിൽ (വൈലത്തൂർ കെപിഎം ഓഡിറ്റോറിയം)ആണ്‌ താനൂർ ഏരിയാ സമ്മേളനം. പി ശങ്കരൻ ക്യാപ്റ്റനായ പതാക ജാഥ   ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനംചെയ്തു. താനൂരിലെ പി നാരായണിയമ്മയുടെ വീട്ടിൽനിന്നും മകൻ സതീശൻ പതാക കൈമാറി. പി പി സൈതലവി ക്യാപ്റ്റനായ കൊടിമര ജാഥ ജില്ലാ കമ്മിറ്റിയംഗം എ ശിവദാസൻ ഉദ്ഘാടനംചെയ്തു. ഉണ്യാലിലെ കെ പി ഉമ്മറിന്റെ മകൻ റഫീഖ് കൊടിമരം കൈമാറി. വി അബ്ദുറസാഖ് ക്യാപ്റ്റനായ ദീപശിഖാ ജാഥകൾ വട്ടത്താണിയിലെ ശ്രീധരന്റെ ഭാര്യ ലളിത, താനാളൂരിലെ കാസ്മിയുടെ മകൻ കബീർ, പറമ്പിൽമുകളിലെ  ബീരാൻകുട്ടിയുടെ മകൻ ജാഫർ എന്നിവരുടെ വീടുകളിൽനിന്നും ആരംഭിച്ചു.  ജാഥകൾ വട്ടത്താണിയിൽ സംഗമിച്ച്‌ മഹാറാലിയായി സമ്മേളന നഗറിൽ സമാപിച്ചു. സ്വാഗതസംഘം ചെയർമാൻ ഷംസീർ മാട്ടുമ്മൽ പതാകയുയർത്തി. ശനിയാഴ്ച പ്രതിനിധി സമ്മേളനത്തിൽ 113 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന് എന്നിവർ പങ്കെടുക്കും. ഇ കെ ഇമ്പിച്ചിബാവ നഗറിൽ (പൊന്നാനി എംഇഎസ് കോളേജ് ഓഡിറ്റോറിയം)ആണ്‌ പൊന്നാനി ഏരിയാ സമ്മേളനം. പതാക ജാഥ പെരുമ്പടപ്പിലെ കോരാട്ടയിൽ കുഞ്ഞിമോൻ-, ഹസൻ കോയ സ്മൃതിമണ്ഡപത്തിൽ ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീൻ ഉദ്ഘാടനംചെയ്‌തു. ജാഥാ ക്യാപ്റ്റൻ ഇ ജി നരേന്ദ്രൻ പതാക ഏറ്റുവാങ്ങി. വിവിധ സ്മൃതിമണ്ഡപങ്ങളിൽനിന്ന് ജാഥാ ക്യാപ്റ്റൻമാരായ ടി ദാമോദരൻ, പി വി അയ്യൂബ്, ഇ സിന്ധു, കെ ഗോപിദാസ്, വി പി ബാലകൃഷ്ണൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി. കൊടിമര ജാഥ   ഇ കേശവന്റെ കാഞ്ഞിരമുക്കിലെ സ്മൃതിമണ്ഡപത്തിൽ എ കെ മുഹമ്മദുണ്ണി ഉദ്ഘാടനംചെയ്‌തു. ജാഥാ ക്യാപ്റ്റൻ സുരേഷ് കാക്കനാത്ത് കൊടിമരം ഏറ്റുവാങ്ങി.   ജാഥകൾ പൊന്നാനി ബസ്‌ സ്റ്റാൻഡിൽ സംഗമിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ സംഗമം ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ  ശിവദാസ് ആറ്റുപുറം പതാക ഉയർത്തി.  ശനിയാഴ്‌ച സമ്മേളന നഗരിയിൽ മുതിർന്ന അംഗം കെ പി ചന്ദ്രൻ പതാക ഉയർത്തും.  സമ്മേളനത്തിൽ 118 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി സക്കറിയ, എം എം നാരായണൻ എന്നിവർ  പങ്കെടുക്കും. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും പൊതുചര്‍ച്ചയും പൂര്‍ത്തിയാക്കി മൂന്ന് സമ്മേളനങ്ങളും ഞായറാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top