മഞ്ചേരി
മഞ്ചേരി കാരാപ്പറമ്പിലെ ഗ്രീൻവാലി അക്കാദമിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എൻഐഎ രജിസ്റ്റർചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ഡൽഹിയിൽനിന്നുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് എത്തിയത്. യുഎപിഎ നിയമപ്രകാരം ഗ്രീൻവാലി അക്കാദമിയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ നേരത്തെ എൻഐഎ നടപടി ആരംഭിച്ചിരുന്നു. ഗ്രീൻവാലി ഫൗണ്ടേഷൻ ട്രസ്റ്റ് വഴി നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം. സ്ഥാപനത്തിന്റെ ഭൂമിയുടെ രേഖകളും പരിശോധിച്ചു. രാത്രി വൈകിയാണ് സംഘം മടങ്ങിയത്. സുരക്ഷയൊരുക്കാൻ സിഐഎസ്‌എഫും എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..