20 April Saturday
ഇന്ന്‌ ലോക വിനോദസഞ്ചാരദിനം

യാത്രകളുടെ
"അധ്യാപകൻ'

റിയാസ്‌ കാവന്നൂർUpdated: Tuesday Sep 27, 2022

മഹാരാഷ്ട്രയിലെ ഔറങ്ങാബാദിനടുത്തുള്ള അജന്ത ഗുഹകൾക്ക് മുന്നിൽ എബിൻ

അരീക്കോട്‌
പതിനഞ്ചുവർഷമായി യാത്രയിലാണ്‌ ഈ അധ്യാപകൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ്‌ സഞ്ചാരം; അതും തീവണ്ടിയിൽ. വിളയിൽ പറപ്പൂരിലെ കൊണ്ടോട്ടി ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിലെ കെ ഐ എബിനാണ്‌ യാത്രകളെ പ്രണയിക്കുന്ന അധ്യാപകൻ. ട്രാവൽ ആൻഡ്‌ ടൂറിസം പഠിപ്പിക്കുന്ന എബിൻ യാത്രകളിലെ കാഴ്‌ചകൾ വിദ്യാർഥികൾക്കുമുന്നിൽ അതേപടി പങ്കുവയ്‌ക്കുകയുംചെയ്യും.  
രാജ്യത്തെ 320ൽപരം സ്ഥലങ്ങൾ സന്ദർശിച്ചതായി എബിൻ പറഞ്ഞു. തിരക്ക് കുറഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളാണ് കൂടുതൽ ഇഷ്ടം. സോളോ യാത്രകളും സുഹൃത്തുകളോടൊപ്പവുമുള്ള യാത്രകളുമാണ് എപ്പോഴും നടത്താറുള്ളത്. 
ജൂണിലെ കൊങ്കൺ പാതയിലൂടെയുള്ള യാത്രയിൽ രത്‌നഗിരി, ചിപ്ലൂൺ മൺസൂൺ ടൂറിസം കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. ഓണാവധിക്ക് പ്രകൃതിരമണീയമായ തെങ്കാശി കുറ്റാലം, ചെങ്കോട്ട, ഭഗവതിപുരം എന്നിവിടങ്ങളിലേക്കാണ്‌ പോയത്‌.  ഇന്ത്യയിലെ നാല്‍പ്പതിൽ 35 യുനെസ്കോ പൈതൃക കേന്ദ്രങ്ങളും കണ്ടു. അടുത്തമാസം വിദ്യാർഥികൾക്കൊപ്പം കശ്മീർ യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് ഈ പെരുമ്പാവൂർ സ്വദേശി. 
ടൂറിസവുമായി ബന്ധപ്പെട്ട് 330ഓളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന "ട്രാവൽ ആൻഡ് ടൂറിസം ക്വിസ് മാസ്റ്റർ’ കൂടിയായ എബിൻ "ക്വിസ് ഭാരതപ്പുഴ" എന്ന പുസ്‌തകവും എഴുതിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top