19 April Friday

മദീനയിലെ ക്രമീകരണങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കൊണ്ടോട്ടി
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മദീന സന്ദർശിച്ചു. ഹജ്ജ് കർമങ്ങൾക്കുശേഷം മദീന സന്ദർശനത്തിനെത്തുന്ന മലയാളി തീർത്ഥാടകരുടെ താമസത്തിനുള്ള സജ്ജീകരണം അദ്ദേഹം വിലയിരുത്തി. തീർത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി ചുമതലപ്പെടുത്തിയ ഹജ്ജ്‌ നോഡൽ ഓഫീസർ ജാഫർ മാലിക്കുമായി സംസാരിച്ചു. ഒരുക്കങ്ങൾ മികച്ച നിലയിലാണെന്നും സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാൻ എല്ലാ ദിവസങ്ങളിലും ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽനിന്നുള്ള ഈ വർഷത്തെ യാത്ര രണ്ടാം ഘട്ടത്തിലേക്കാണ് ക്രമീകരിച്ചത്. ജിദ്ധ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഹാജിമാർ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയശേഷമാണ് മദീന സന്ദർശനം നടത്തുക. കഴിഞ്ഞ വർഷം ഹജ്ജ് കർമത്തിന് മുന്നേ മദീനാ സന്ദർശനം നടത്തുന്ന രീതിയിലായിരുന്നു യാത്രയുടെ ക്രമീകരണം. ഇന്ത്യയിൽനിന്നും ഇത്തവണ ഡൽഹി, ജയ്പൂർ, കൊൽക്കത്ത, റാഞ്ചി, ലക്നൗ, വാരാണസി എന്നീ എംബാർക്കേഷൻ പോയിന്റുകളിൽനിന്നുള്ള തീർത്ഥാടകരാണ് ഹജ്ജിനു മുന്നേ മദീനയിലെത്തുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top