20 April Saturday
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ കൗൺസിൽ ഇന്ന്‌

റാലിയും പൊതുസമ്മേളനവും നടന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) പൊതുയോഗം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

താനൂർ
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിലിന്റെ ഭാഗമായി ഉണ്യാലിൽ തൊഴിലാളി റാലിയും പൊതുസമ്മേളനവും നടന്നു.  
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനായി. 
മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. യു സൈനുദ്ദീൻ, ജില്ലാ പ്രസിഡന്റ് പി പി സൈതലവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ റഹീം സ്വാഗതവും  പി പി അൻവർ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറൽ കൗൺസിൽ ശനിയാഴ്ച തിരൂർ കരുണ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടക്കും. 
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top