25 April Thursday

സിൽവർ ലൈൻ പദ്ധതി നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 ഏലംകുളം

കേരളത്തിന്റെ ഭാവി വികസന–-സാമൂഹിക മുന്നേറ്റങ്ങൾക്ക് ചാലകശക്തിയാകുന്ന  സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള യാത്രാസമയം നാലുമണിക്കൂറാക്കുക എന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. സമയത്തിൽവരുന്ന വലിയ അന്തരം കേരളത്തിന്റെ സാമൂഹിക വൈവിധ്യങ്ങളെ കൂടുതൽ അടുപ്പിക്കും.  പ്രധാന സ്റ്റേഷനുകളായ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ ടൗൺഷിപ്പുകൾ ഉയരും. പ്രത്യക്ഷവും പരോക്ഷവുമായി 50,000 തൊഴിലവസരമുണ്ടാകും. വിദ്യാർഥികൾക്ക്‌  കോഴ്സുകൾ തെരഞ്ഞെടുക്കാനും കോളേജുകൾ തീരുമാനിക്കാനും സമയം പ്രതിബന്ധമാകില്ല–-  പ്രമേയത്തിൽ പറഞ്ഞു.
ഭരണഘടനയെ 
സംരക്ഷിക്കുക
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടന വാഗ്ദാനംചെയ്ത കടമകൾ ഏറ്റെടുക്കുമെന്ന് പ്രതിജ്ഞചെയ്‌ത്‌ അധികാരമേറിയ നരേന്ദ്ര മോദി ഭരണഘടനയുടെ ശിലകൾ ഓരോന്നായി അടർത്തിയെടുക്കുകയാണ്‌. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മഹത്തായ  ഭരണഘടനയെ സംഘപരിവാരവൽക്കരണത്തിൽനിന്ന്‌ സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. 
കേന്ദ്ര സർവകലാശാലകളെ തകർക്കാനുള്ള ആർഎസ്എസ് അജൻഡക്കെതിരെ പ്രതിഷേധിക്കുക, ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏകീകരണവും വാണിജ്യവൽക്കരണവും ചെറുക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top