20 April Saturday

പൊലീസ് വെൽഫെയർ ബ്യൂറോയിൽ പെൻഷൻ പ്രതിനിധികളെ ഉൾപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അഡീഷണൽ ജില്ലാ പൊലീസ് മേധാവി ഷാജു പോൾ ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

പൊലീസ് വെൽഫെയർ ബ്യൂറോയിൽ പെൻഷൻ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും എംഎസ്പിക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന സിപിസി കാന്റീൻ ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലാക്കണമെന്നും കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ ജെ ജോർജ് ഫ്രാൻസിസ് ന​ഗറിൽ (മലപ്പുറം എംഎസ്‌പി കമ്യൂണിറ്റി ഹാള്‍) അഡീഷണൽ ജില്ലാ പൊലീസ് മേധാവി ഷാജു പോൾ ഉദ്ഘാടനംചെയ്തു. എൽ സജ്ജൻദാസ് അധ്യക്ഷനായി. റിട്ട. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരിം മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം കൃഷ്ണകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി വി ബലദേവൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ വി പി വാസുദേവൻ കണക്കും ജില്ലാ ഓഡിറ്റർ പി ടി ശിവദാസൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ട. പൊലീസ് സൂപ്രണ്ട് കെ മനോഹര കുമാർ, ന​ഗരസഭാ അം​ഗം ജയശ്രീ രാജീവ്, കെപിപിഎ സംസ്ഥാന ട്രഷറർ കെ ടി സെയ്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കർ, കെ ഭാസ്‌കരൻ, സി പി പ്രദീപ് കുമാർ, കെ പി സുരേഷ് ബാബു, സി ​ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ​ഗോപിനാഥൻ (പ്രസിഡന്റ്), വി സി രവീന്ദ്രൻ, എൽ സജ്ജൻദാസ്, വിജയൻ പുലിക്കോട്ടിൽ (വൈസ് പ്രസിന്റുമാർ),  പി വി ബലദേവൻ (സെക്രട്ടറി), കെ വേലായുധൻകുട്ടി, വി എ റാഫേൽ, കെ പി സുരേഷ് ബാബു (ജോ. സെക്രട്ടറിമാർ), വി പി വാസുദേവൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top