18 April Thursday

താനൂർ ഗവ. കോളേജിന് കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

താനൂര്‍ ഗവ. ആര്‍ട്‌സ് ആൻഡ്‌ സയന്‍സ് കോളേജ് ക്യാമ്പസ് ശിലാസ്ഥാപനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കുന്നു

 

താനൂർ
ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി കെ ടി ജലീല്‍. സര്‍വകലാശാലാ ക്യാമ്പസുകളില്‍ മാത്രമുണ്ടായിരുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ താനൂര്‍,- തവനൂര്‍ അടക്കമുള്ള ഗ്രാമീണ മേഖലകളില്‍ ഇതിനകം തുടങ്ങാനായെന്നും അദ്ദേഹം പറഞ്ഞു. 
ഒഴൂരിലെ അഞ്ച് ഏക്കര്‍ 40 സെന്റ്  ഭൂമിയില്‍ താനൂര്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ് ക്യാമ്പസ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വി അബ്ദുറഹ്‌മാന്‍ എംഎല്‍എ അധ്യക്ഷനായി. താനൂർ കോളേജിനായി ഒഴൂരിലെ ഭൂമി വിട്ടുനൽകിയ വിശ്വനാഥമേനോൻ, രാജേന്ദ്രൻ എന്നിവർ മലേഷ്യയിൽനിന്നും ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അഡ്വ. നന്ദകുമാർ ഭൂമിയുടെ രേഖകൾ മന്ത്രി കെ ടി ജലീലിന് കൈമാറി.കോളേജ് പ്രിന്‍സിപ്പൽ ചുമതലയുള്ള ഡോ. പി അബ്ദുല്‍ ഗഫൂര്‍, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സൈതലവി, ഒഴൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഷ്‌കര്‍ കോറാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവു തറമ്മല്‍, പി പി ചന്ദ്രന്‍, കലിക്കറ്റ് സര്‍വകലാശാലാ പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി സി ബാബു, കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റിയംഗം പ്രൊഫ. വി പി ബാബു, പിടിഎ വൈസ് പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ നാസര്‍, കെ ടി ശശി, കെ നാരായണന്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്‌നേശ്വരി, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കെ ആഷിഫ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top