25 April Thursday

8 വിദ്യാലയങ്ങള്‍ മികവിന്റെ 
കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

  

മലപ്പുറം
മികവിന്റെ കേന്ദ്രങ്ങളാകാനൊരുങ്ങി ജില്ലയിൽ എട്ട് സ്‌കൂളുകൾകൂടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് മന്ത്രി സി രവീന്ദ്രനാഥ് ശിലാസ്ഥാപനം നിർവഹിച്ചു. സ്‌കൂളുകളിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ പി കെ ബഷീർ, ടി എ അഹമ്മദ്‌ കബീർ, എം ഉമ്മർ എന്നിവർ അധ്യക്ഷരായി. കിഫ്ബിയിൽനിന്ന്‌ ഒരുകോടി രൂപവീതം അനുവദിച്ച ചേങ്ങര ജിയുപിഎസ്, മുണ്ടമ്പ്ര ജിയുപിഎസ്, കിഴിശേരി ജിഎൽപിഎസ്, പന്നിപ്പാറ ജിഎച്ച്‌എസ്, വെറ്റിലപ്പാറ ജിഎച്ച്എസ്, മൂർക്കനാട് ജിയുപിഎസ് (ഏറനാട്‌), പാങ്ങ്‌ ജിയുപിഎസ് (മങ്കട), സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന്‌ 1.15 കോടി രൂപ അനുവദിച്ച ഒറവമ്പുറം ജിയുപിഎസ് (മഞ്ചേരി) എന്നീ സ്‌കൂളുകളിലാണ്‌ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top