25 April Thursday

ഒരേയൊരു എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ  എൻജിനിയറിങ്‌ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റും എസ്‌എഫ്‌ഐക്ക്‌. കെഎസ് യു, എംഎസ്എഫ്, എബിവിപി, ഫ്രെറ്റേണിറ്റി സഖ്യമായ' യുവ ഐഇടി ' യെയാണ്‌ എസ്എഫ്ഐ തോൽപ്പിച്ചത്‌. ക്യാമ്പസിലെ  574 പേരിൽ 553 പേർ വോട്ട് ചെയ്തു.
വിജയികൾ: കെ ആർ  അഖിൽ (ചെയർമാൻ), കെ വൃന്ദ  (വൈസ് ചെയർമാൻ), കെ വി ഗൗതം ശങ്കർ (സെക്രട്ടറി), എം കെ അഹിനേശ്വരി (ജോയിന്റ് സെക്രട്ടറി), നന്ദു എസ് അമ്പാടി (യുയുസി),  ആർ എ  അരുൺ കൃഷ്ണ (മാഗസിൻ എഡിറ്റർ), പി അസിം അലി  (ഫൈൻ ആർട്സ് സെക്രട്ടറി), റൂബൻ ചാക്കോ ജോൺ (ജനറൽ ക്യാപ്റ്റൻ). 
  എസ്എഫ്ഐയെ പരാജയപ്പെടുത്താൻ നടത്തിയ കുപ്രചാരണങ്ങളെ എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികൾ തള്ളിക്കളയുകയായിരുന്നു. വിദ്യാർഥികൾ ക്യാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തി. 
എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് മാറിയെന്നും മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും പ്രവർത്തകരെയും അഭിവാദ്യംചെയ്യുന്നതായും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top