25 April Thursday
കൂത്തുപറമ്പ്‌ രക്തസാക്ഷിദിനം

ഓർമകളിൽ നിറഞ്ഞ്‌ രക്തനക്ഷത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കൂത്തുപറമ്പ്‌ രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ പൂക്കോട്ടുംപാടത്ത് നടത്തിയ പൊതുയോഗം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്‌ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കൂത്തുപറമ്പ്‌ രക്തസാക്ഷികളുടെ ഓർമപുതുക്കി നാട്‌. ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റുകളിൽ പ്രഭാതഭേരിയും പതാകയുയർത്തലും നടന്നു. വൈകിട്ട് 16 ബ്ലോക്ക് കേന്ദ്രങ്ങളിലും യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
പൂക്കോട്ടുംപാടത്ത്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. തേഞ്ഞിപ്പലത്ത്‌ ജില്ലാ പ്രസിഡന്റ്‌ പി ഷബീർ ഉദ്ഘാടനംചെയ്‌തു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീർ അരീക്കോട് കൊളമ്പലത്തും രഹന സബീന കൊണ്ടോട്ടിയിലും എം രൺധീഷ്‌ എളങ്കൂറിലും കെ ടി റിയാസുദ്ദീൻ എടവണ്ണയിലും ഉദ്ഘാടനംചെയ്‌തു. 
ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിമാരായ വി പി അനിൽ മലപ്പുറം ചട്ടിപ്പറമ്പിലും ടി സത്യൻ പറപ്പൂരിലും എ ശിവദാസൻ കൊളത്തൂരിലും പി കെ മുബഷീർ വഴിക്കടവിലും ഉദ്‌ഘാടനംചെയ്‌തു. എരമംഗലത്ത് കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ ജയൻ ഉദ്ഘാടനംചെയ്‌തു. 
എംഎൽഎമാരായ കെ ടി ജലീൽ താനൂർ വാഴക്കതെരുവിലും പ്രേംകുമാർ ചുങ്കം പട്ടിക്കാടും പൊതുയോഗം ഉദ്ഘാടനംചെയ്‌തു. പുറത്തൂരിൽ കെ പി ശങ്കരൻ, കാവുംപുറത്ത് ബിജി ശ്രീജിത്ത്‌, വട്ടംകുളത്ത് പി എ ഗോകുൽദാസ്‌ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top