11 December Monday
ഒക്ടോബർ 15 മുതൽ വീട്ടുമുറ്റ യോഗങ്ങൾ

ബഹുജന സദസ്‌ 
വിജയിപ്പിക്കുക: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
 
മലപ്പുറം
നവംബർ 27 മുതൽ 30 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന ബഹുജന സദസ്‌ വിജയിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ബഹുജന സദസ്സിൽ പങ്കെടുക്കും. 
ഇടതു മുന്നണി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ബഹുജനങ്ങളിൽ എത്തിക്കാനും എൽഡിഎഫ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധങ്ങളായ വികസന പരിപാടികൾ വിശദീകരിക്കാനുമാണ് ബഹുജന സദസ്‌ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 13ന് ശിൽപ്പശാലയും ഒക്ടോബർ 15 മുതൽ വീട്ടുമുറ്റ യോഗങ്ങളും നടത്തും. 
പരിപാടി വിജയിപ്പിക്കുന്നതിനായി 28ന് താനൂർ, നിലമ്പൂർ, മഞ്ചേരി, തിരൂർ, 29ന് മലപ്പുറം, പൊന്നാനി, തവനൂർ, വണ്ടൂർ, കോട്ടക്കൽ, മങ്കട, 30ന് വേങ്ങര, വള്ളിക്കുന്ന്, ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മണ്ഡലം കമ്മിറ്റി യോഗം ചേരും. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ പി കെ കൃഷ്ണദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. എൽഡിഎഫ് നേതാക്കളായ ഇ സെയ്‌തലവി, വി പി അനിൽ, കെ പി രാമനാഥൻ, അഡ്വ. പി എം സഫറുള്ള, കെ പി പീറ്റർ, എം എ വിറ്റാജ്, ജോസ് വർഗീസ്, അലി പുല്ലിതൊടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top