29 November Wednesday

സർവകലാശാല യൂണിയൻ 
കലാജാഥകൾ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

പടിഞ്ഞാറൻ മേഖലാ കലാജാഥ പൊന്നാനി എംഇഎസ് കോളേജിൽ നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്യുന്നു

പൊന്നാനി/മലപ്പുറം
കലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ കലാജാഥകൾ പര്യടനം തുടങ്ങി. പടിഞ്ഞാറൻ മേഖലാ കലാജാഥ പൊന്നാനി എംഇഎസ് കോളേജിൽ നാടക ചലച്ചിത്ര അഭിനേത്രി നിലമ്പൂർ ആയിഷയും കിഴക്കൻ മേഖലാ ജാഥ പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിൽ സിനിമാ സഹസംവിധായകൻ വി ടി ആദർശും ഉദ്‌ഘാടനംചെയ്‌തു. 34 ക്യാമ്പസുകളിൽ ജാഥ പര്യടനം നടത്തും. 29ന് സമാപിക്കും. 
എംഇഎസ്‌ കോളേജിൽ മുഹമ്മദ് ഹസീർ അധ്യക്ഷനായി. സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, കോളേജ്‌ യൂണിയൻ അഡ്വൈസർ സഫ്രാസ് അലി, പ്രിൻസിപ്പൽ ഇൻചാർജ് സിന അശോക രാജേശ്വരി, പി നാജിദ് എന്നിവർ സംസാരിച്ചു. യുയുസി എ പി സോന ശിവദാസ് സ്വാഗതവും എൻ കൃഷ്ണലാൽ നന്ദിയും പറഞ്ഞു.  തുടർന്ന് വെളിയങ്കോട് എംടിഎം കോളേജിലും ജാഥ പര്യടനം നടത്തി. 
പെരിന്തൽമണ്ണ പിടിഎം കോളേജിൽ ഇ അരുണ അധ്യക്ഷയായി. സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ  ടി സ്‌നേഹ, സെനറ്റ്‌ അംഗം പി സുശാന്ത്‌  എന്നിവർ സംസാരിച്ചു.  ഹരി വിഷ്‌ണു സ്വാഗതവും ടി പി അശ്വതി കൃഷ്‌ണ നന്ദിയും പറഞ്ഞു. കുന്നപ്പള്ളി എസ്‌എൻഡിപി വൈഎസ്‌എസ്‌ കോളേജ്‌, മലപ്പുറം ഗവ. കോളേജ്‌ എന്നിവടങ്ങളിൽ പര്യടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top