തേഞ്ഞിപ്പലം
ലോക കുതിരയോട്ട മത്സരത്തില്‍ അഭിമാന നേട്ടം കൈവരിച്ച നിത അന്‍ജുമിന് കലിക്കറ്റ് സർവകലാശാലാ കായികവിഭാഗം സ്വീകരണം നല്‍കി. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. പിവിസി ഡോ. എം നാസർ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, സിൻഡിക്കറ്റംഗങ്ങളായ ഡോ. പി പി പ്രദ്യുമ്നൻ, ഡോ. ടി വസുമതി, കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി പി അനിൽ, ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ യു തിലകൻ, ഋഷികേശ് കുമാർ, സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ, അസി. രജിസ്ട്രാർ കെ ആരിഫ എന്നിവർ പങ്കെടുത്തു. മൊബൈൽ ഫോണിൽ കൈവിരൽ ചിത്രം വരയ്ക്കുന്ന അജീഷ് ഐക്കരപ്പടി നിതയുടെ ചിത്രം സമ്മാനമായി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..