മലപ്പുറം
രണ്ടാമത് ജില്ലാ യൂത്ത് അണ്ടർ 13 ഫുട്ബോളിൽ തിലകം തിരൂർക്കാട് ചാമ്പ്യന്മാർ. കോട്ടക്കൽ പുതുപറമ്പ് മഡ് കോർട്ടിൽ നടന്ന ഫൈനലിൽ ടൈബ്രേക്കറിൽ 4–- 2ന് വൈജെകെഎസ് നടുവത്തിനെ പരാജപ്പെടുത്തി. യുവധാര അകമ്പാടത്തെ എതിരില്ലാത്ത ആറ് ഗോളിന് തോൽപ്പിച്ച് ടിഎസ് സി കാവനൂർ മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് കെഎഫ്എ വൈസ് പ്രസിഡന്റ് എം മുഹമ്മദ് സലീം ട്രോഫികൾ വിതരണംചെയ്തു. എംഡിഎഫ്എ ഹോണ. സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, ട്രഷറർ പി നയീം, ജോ. സെക്രടറി സി സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി ബഷീർ, കെ അബ്ബാസ്, സി ഫിറോസ്, ഉമ്മർ കാവനൂർ, റഷീദ് എടരികോട്, കെ ഷെരിഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..