12 July Saturday
മനുഷ്യാവകാശ കമീഷൻ ഉത്തരവ്‌

സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
 
മലപ്പുറം
സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് നിർബന്ധമായും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനർമാർക്ക് നെയിംപ്ലേറ്റും യൂണിഫോമും നിർബന്ധമാക്കിയിട്ടും അത് നടപ്പാക്കാത്തതിനെതിരെ 
മലപ്പുറം ചെറുവായൂർ സ്വദേശി ഷൌഫർ നവാസ് സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
2022 ജൂൺ ആറിലെ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനർമാർക്ക് യൂണിഫോമും നെയിംപ്ലേറ്റും നിബന്ധമാക്കിയതായി ഗതാഗത കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കാൻ എൻഫോഴ്സ്‌മെന്റ്‌  വിഭാഗം പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം വാഹന നമ്പറടക്കം അറിയിച്ചാൽ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top