10 July Thursday

കരിപ്പൂരിൽ 76 ലക്ഷത്തിന്റെ *സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കരിപ്പൂർ
കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1676.1 ഗ്രാം സ്വർണം കരിപ്പൂർ പൊലീസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്ന് പിടികൂടി. കുറ്റ്യാടി കാവിലുംപാറ ചാത്തങ്ങോട് കൂടാലിൽ ഹിലാൽ മൻസിൽ മുഹമ്മദ് സാബിർ (21), താമരശേരി പുതുപ്പാടി കറുത്തേടത്ത് അബ്ദുൾ സാദിഖ് (35) എന്നിവരെ കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വർണത്തിന് 76,68,000 രൂപ വിലവരും.
  ഇൻഡിഗോ എയറിന്റെ ദുബായ് -–-കരിപ്പൂർ വിമാനത്തിലാണ് മുഹമ്മദ് സാബിർ എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കരിപ്പൂർ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന്‌ ശരീരത്തിൽ ഒളിപ്പിച്ചനിലയിൽ 837.1 ഗ്രാം സ്വർണം കണ്ടെടുത്തു. സ്‌പൈസ് ജെറ്റിന്റെ ദുബായ് –- കരിപ്പൂർ വിമാനത്തിലാണ് അബ്ദുൾ സാദിഖ് വന്നത്. 
സംശയംതോന്നിയ കസ്റ്റംസ് വിഭാഗം ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. ശരീരത്തിൽ ഒളിപ്പിച്ചുകടത്തിയ 839 ഗ്രാം സ്വർണം കണ്ടെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top