18 April Thursday

എൽഎസ്‌എസിൽ പുതുഗാഥ

സ്വന്തം ലേഖകൻUpdated: Sunday Jun 26, 2022

വള്ളുവമ്പ്രം എഎംയുപി സ്കൂളിൽ നൂറുൽ അമീൻ സ്ക്രൈബിന്റെ സഹായത്താൽ എൽഎസ്എസ് പരീക്ഷ എഴുതുന്നു

 
മലപ്പുറം
"കാഴ്ചയില്ലാത്ത എനിക്ക് എൽഎസ്എസ് പരീക്ഷ എഴുതാൻ പറ്റുമോ " എന്ന പൂർണമായും കാഴ്ചയില്ലാത്ത നൂറുൽ അമീന്റെ ചോദ്യം‌ പുതുചരിത്രം സൃഷ്‌ടിച്ചു. മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ വിദ്യാർഥിയായ നൂറുൽ അമീൻ ക്ലാസ് ടീച്ചറായ എം സി റീനയോടാണ്‌ ‌ ഈ കാര്യം ചോദിച്ചത്‌.‌ 
ചോദ്യത്തിന്‌ ഫലമുണ്ടായി. വിദ്യാഭ്യാസ വകുപ്പ്‌ പ്രത്യേക ഉത്തരവിലൂടെ സ്‌ക്രൈബിനെ അനുവദിച്ചു. കൂട്ടുകാരി ഐസ അഹ്സന്റെ സഹായത്തോടെ‌  വള്ളുവമ്പ്രം എഎംയുപി  സ്കൂളിലെ സെന്ററിൽ ഈ കൊച്ചുമിടുക്കൻ പരീക്ഷ എഴുതിയപ്പോൾ എല്ലാവർക്കും സന്തോഷം. 
നൂറുൽ അമീന്റെ ആഗ്രഹം മനസിലാക്കി മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ പ്രധാനാധ്യാപകൻ ടി കെ അബ്ദുള്ള ഷാഫി പരീക്ഷാഭവനുമായി ബന്ധപ്പെട്ടാണ്‌ പ്രത്യേക അനുമതി നേടിയെടുത്തത്‌. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ സ്ക്രൈബിന്റെ സഹായത്താൽ  പരീക്ഷ എഴുതുന്നത് സാധാരണമാണെങ്കിലും എൽഎസ്എസ് പരീക്ഷയിൽ സാധാരണ കാണാറില്ല. 
പുല്ലാരയിൽ ബേക്കറി നടത്തുന്ന പേരാപുറത്ത് കക്കുഴിയിൽ മുഹമ്മദ്–-സുഹ്റ ദമ്പതികളുടെ നാല് മക്കളിൽ ഇളയവനാണ് നൂറുൽ അമീൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top