27 April Saturday

ദേശാഭിമാനി ബ്യൂറോ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
മലപ്പുറം
ദേശാഭിമാനി കൽപ്പറ്റ‌ ബ്യൂറോ ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐ എം ദേശാഭിമാനി മലപ്പുറം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ വാർത്താ സമ്മേളനത്തിൽ ദേശാഭിമാനി ലേഖകനെ ഭീഷണിപ്പെടുത്തി. തുടർന്ന്‌ കൈയേറ്റം ചെയ്യാനുള്ള നീക്കവും നടന്നു. 
വൈകിട്ട്‌‌ ദേശാഭിമാനി ഓഫീസിനുനേരെ കല്ലേറുമുണ്ടായി. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്‌. ദേശാഭിമാനിയെയും മാധ്യമപ്രവർത്തകരെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. 
ന്യൂസ്‌ എഡിറ്റർ പി വി നാരായണൻ, ലോക്കൽ കമ്മിറ്റിയംഗം അബ്ദുറഹ്‌മാൻ കൂരി, ബ്യൂറോ ചീഫ്‌ റഷീദ്‌ ആനപ്പുറം എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top