29 March Friday

സീസോൺ കലോത്സവം 
ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

പൊന്നാനി എംഇഎസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവത്തിൽ ഒപ്പന അവതരിപ്പിക്കുന്ന മലപ്പുറം ഗവ. കോളേജ് ടീം

 പൊന്നാനി

കലയുടെ തിരമാലകൾ അലയടിച്ച സി സോൺ കലോത്സവത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങും. ജില്ലയുടെ കലാ കിരീടത്തിൽ ആര് മുത്തമിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലോത്സവം ‘കലൈമാനി' നാല് നാൾ പിന്നിടുമ്പോൾ കലിക്കറ്റ് സർവകലാശാല ക്യാമ്പസ് 193 പോയിന്റുമായി മുന്നിട്ടുനിൽക്കുന്നു. 113 പോയിന്റുമായി തിരൂരങ്ങാടി പിഎസ്എംഒ കോളേജാണ് രണ്ടാമത്. മലപ്പുറം ഗവ. കോളേജ് മൂന്നാമതും (60) നിലവിലെ ജേതാക്കളായ മമ്പാട് എംഇഎസ് കോളേജ് നാലാമതും (54) ആതിഥേയരായ പൊന്നാനി എംഇഎസ് കോളേജ് അഞ്ചാമതുമാണ് (48).
വെള്ളി രാത്രി 9.30നാണ് സമാപനം.
നാലാം നാൾ കലയുടെ പൂരപ്പറമ്പായിരുന്നു പൊന്നാനി എംഇഎസ് ക്യാമ്പസ്. മൈലാഞ്ചി മൊഞ്ചുള്ള മണവാട്ടിമാരും മലബാറിന്റെ തനത് ഇനങ്ങളായ കോൽക്കളിയും ദഫ്മുട്ടും മാപ്പിളപ്പാട്ടും വേദിയിലെത്തിയതോടെ ക്യാമ്പസ് ജനനിബിഢമായി. വെള്ളി പുലർച്ചെവരെ നീണ്ട മലയാള നാടകവും ഒപ്പനയും കാണാൻ പൊന്നാനിയുടെ രാവിനെ പകലാക്കി ആയിരങ്ങളാണ് എത്തിയത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top