27 April Saturday

‘സമരസാക്ഷ്യം’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

സമര സാക്ഷ്യം പുസ്തകം എസ്‌എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎക്ക് നൽകി പ്രകാശിപ്പിക്കുന്നു

ഏലംകുളം
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 'സമരസാക്ഷ്യം ' പുസ്തകം മുൻ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശൻ പ്രകാശിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഒരുക്കിയ ചരിത്ര പ്രദർശനമാണ് പുസ്തകരൂപത്തിൽ പുറത്തിറക്കിയത്. 250 രൂപയാണ് മുഖവില. 200 രൂപക്ക് സമ്മേളനനഗരിയിൽ  ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top