25 April Thursday

ജെഎൻയു ക്യാമ്പസ്‌ ആക്രമണം; എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

"ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി പ്രദർശനത്തിനിടയിൽ ജെഎൻയു ക്യാമ്പസിൽ എബിവിപി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മലപ്പുറത്ത് നടത്തിയ പ്രകടനം

മലപ്പുറം
‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശനത്തിനിടയിൽ ജെഎൻയു ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എബിവിപി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു. എസ്എഫ്ഐ മലപ്പുറം ടൗണിൽ നടത്തിയ പ്രകടനത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദലി ശിഹാബ് ഉദ്ഘാടനംചെയ്തു. പി അനസ് അധ്യക്ഷനായി. കെ പി ശരത് സ്വാഗതവും അതുല്യ പ്രകാശ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top