26 April Friday
റിപ്പബ്ലിക് ദിനം

മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിവാദ്യം സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
 
മലപ്പുറം
റിപ്പബ്ലിക് ദിനത്തിൽ എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ പരേഡ്‌ നടത്തും. രാവിലെ ഒമ്പതിന് മന്ത്രി കെ കൃഷ്‌ണൻകുട്ടി ദേശീയ പതാക ഉയർത്തും. 7.15ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രഭാതഭേരിയിൽ 10 വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.  സിവിൽ സ്‌റ്റേഷനിലെ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കും. മന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. എംഎസ്‌പി അസി. കമാൻഡന്റ് പി എ കുഞ്ഞുമോൻ പരേഡിന് നേതൃത്വം നൽകും. പി ബാബുവാണ് സെക്കന്‍ഡ് ഇൻ കമാൻഡർ. എംഎസ്‌പി, പൊലീസ്, സായുധ റിസർവ് പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്‌സ്, എൻസിസി, ജൂനിയർ എൻസിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയർ റെഡ്ക്രോസ്, എസ്‌പിസി തുടങ്ങിയ വിഭാഗങ്ങളിൽനിന്നായി 30 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. 9.40ന് പരേഡ് സമാപിക്കും.
പ്രഭാതഭേരിയിൽ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിൽ മികച്ച പ്രകടനം നടത്തുന്ന വിഭാഗങ്ങൾക്കും ട്രോഫി സമ്മാനിക്കും. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ അലങ്കരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top