24 April Wednesday

മൈതാനംനിറഞ്ഞ് "മഹാ'ഗാന്ധി

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

രാഷ്ട്രപിതാവിന്റെ ചിത്രം ഒരുക്കിയ അധ്യാപകൻ സജി ചെറുകരയും വിദ്യാർഥികളും

പെരിന്തൽമണ്ണ
 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനംനിറഞ്ഞ് രാഷ്ട്രപിതാവിന്റെ കൂറ്റൻ കളർചിത്രം. 73–-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ ചിത്രകലാ അധ്യാപകനായ സജി ചെറുകരയും ചിത്രകലാ വിദഗ്ധരായ വിദ്യാർഥികളും ചേർന്നാണ് മഹാത്മാഗാന്ധിയുടെ കൂറ്റൻ വെക്ടർ ആർട് പോർട്രെയ്റ്റ്‌ ഒരുക്കിയത്‌. ഗാന്ധിജിയുടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ടു കളർ വെക്ടർ ആർട് പോർട്രെയ്റ്റാണിത്‌. 6000 ചതുരശ്ര അടി സ്ഥലം ഉപയോഗപ്പെടുത്തിയാണിത് ചിത്രം തയ്യാറാക്കിയത്. കറുപ്പ്, നീല നിറങ്ങൾമാത്രമാണ് ഉപയോഗിച്ചത്. ഇരുപതിലേറെ കുട്ടികൾ ചേർന്നാണ്‌ ചാർട്ട് പേപ്പറുകളിലെ ചിത്രഭാഗങ്ങൾക്ക് നിറംനൽകിയത്.
നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി എസ് സന്തോഷ് കുമാർ ചിത്രത്തിന്റെ സമർപ്പണം നിർവഹിച്ചു.  പിടിഎ പ്രസിഡന്റ്‌ മുഹമ്മദ് മുസ്തഫ സജി ചെറുകരയെ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ  ബിജുകുമാർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി പി ഹരികൃഷ്ണൻ,  കെ അശ്വിനികുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top