28 March Thursday

കരിപ്പൂരിൽ *3 കിലോ *സ്വർണവുമായി *2 പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കരിപ്പൂർ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി മൂന്ന് കിലോ സ്വർണം പിടികൂടി. കാസർകോട് കുമ്പള സ്വദേശി അബ്ദുൽ അസീസ്, മലപ്പുറം വെളിമുക്ക് സ്വദേശി ഹബീബുറഹ്മാൻ എന്നിവരാണ് സ്വർണം ഒളിച്ച് കടത്തുന്നതിനിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ജിദ്ദയിൽനിന്നും ഖത്തർ എയർവേയ്സിലാണ്  അസീസ് കരിപ്പൂരിലെത്തിയത്. 2049 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
ദുബായിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിലാണ് ഹബീബുറഹ്മാൻ കരിപ്പൂരിലെത്തിയത്. 807 ഗ്രാം സ്വർണം ഹാന്‍ഡ് ബാഗിൽ ഒളിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. സ്വർണത്തിന് ഒരു കോടി പത്ത് ലക്ഷം രൂപ വിലവരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top