പരപ്പനങ്ങാടി
പട്ടികജാതി ക്ഷേമ സമിതി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നെടുവയിൽ എഴുത്തുകാരി പ്രഭാ ഭരതന് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ അയ്യപ്പൻകുട്ടി അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം കെ പി സുബ്രഹ്മണ്യൻ, ജില്ലാ ജോ. സെക്രട്ടറി അഡ്വ. പി പ്രദീപ് കുമാർ, വി വിബീഷ്, കെ സി ചിന്നൻ, കെ സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പാലക്കണ്ടി വേലായുധൻ സ്വാഗതവും തിരൂരങ്ങാടി ഏരിയാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..