09 December Saturday
മത്സ്യത്തൊഴിലാളി ജാഥ ജില്ലയിൽ പര്യടനം തുടങ്ങി

മലപ്പുറം വരവേറ്റു,
ഹൃദയത്തിലേക്ക്‌ . . .

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന തീരദേശ കാൽനട ജാഥയ്ക്ക് 
താനൂർ ഒട്ടുംപുറത്ത് നൽകിയ സ്വീകരണം

താനൂർ
‘കടൽ കടലിന്റെ മക്കൾക്ക്’ മുദ്രാവാക്യമുയർത്തി ഒക്ടോബർ 16ന്‌ സംഘടിപ്പിക്കുന്ന കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനട ജാഥയെ മലപ്പുറത്തിന്റെ തീരദേശം ഹൃദ്യമായി വരവേറ്റു. കടലുണ്ടി നഗരത്തിൽവച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജനെ ഹാരമണിയിച്ച് സ്വീകരിച്ചു. 
കടൽസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭത്തിന്‌ ആഹ്വാനംചെയ്‌ത്‌ 16ന്‌ കാഞ്ഞങ്ങാടുനിന്ന്‌ തുടങ്ങിയ ജാഥ ഒക്‌ടോബർ 13ന് പൂന്തുറയിൽ സമാപിക്കും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ, വൈസ് പ്രസിഡന്റുമാരായ വി പി അനിൽ, വി പി സോമസുന്ദരൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി പി സെയ്‌തലവി, സെക്രട്ടറി കെ എ റഹീം, വേലായുധൻ വള്ളിക്കുന്ന്, ഇ നരേന്ദ്രദേവ് എന്നിവർ ജാഥയെ സ്വീകരിക്കാനെത്തി. ആനങ്ങാടിയിലെ സ്വീകരണയോഗത്തിൽ ഇ നരേന്ദ്രദേവ് അധ്യക്ഷനായി. ഐ പി സൈനുൽ അബ്ദീൻ സ്വാഗതം പറഞ്ഞു. ചെട്ടിപ്പടി ആലുങ്ങലിൽ തയ്യിൽ അലവി അധ്യക്ഷനായി. എം പി കുഞ്ഞിമരക്കാർ സ്വാഗതം പറഞ്ഞു.
 പരപ്പനങ്ങാടി കെ ടി നഗറിൽ കെ കെ ജയചന്ദ്രൻ അധ്യക്ഷനായി. പി സോമസുന്ദരൻ സ്വാഗതം പറഞ്ഞു. 
സമാപനകേന്ദ്രമായ താനൂരിൽ എത്തുമ്പോഴേക്കും നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികളാണ്‌ ജാഥയെ സ്വീകരിക്കാൻ എത്തിയത്‌. ഒട്ടുംപുറം പാലത്തിൽവച്ച് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ  ഷാൾ അണിയിച്ച് സ്വീകരിച്ചു. മത്സ്യത്തൊഴിലാളികൾ പങ്കായം നൽകി വരവേറ്റു. വാഴക്കത്തെരുവിൽ സമാപന യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്  എസ് ശർമ ഉദ്ഘാടനംചെയ്തു. പി പി സെയ്‌തലവി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ എംഎൽഎ, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, സെക്രട്ടറി അഡ്വ. പി സന്തോഷ്, വി പി സോമസുന്ദരൻ, അഡ്വ. യു സൈനുദ്ദീൻ, വി വി രമേശൻ എന്നിവർ സംസാരിച്ചു. സമദ് താനാളൂർ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ വെസ്‌ ക്യാപ്‌റ്റൻമാരായ ടി മനോഹരൻ, യു സൈനുദ്ദീൻ, മാനേജർ ക്ലൈനസ്‌ റൊസാരിയോ, വി വി രമേശൻ, പി സന്തോഷ്‌, കെ പി രമേശൻ എന്നിവർ സംസാരിച്ചു.  
തിങ്കളാഴ്‌ച രാവിലെ 10ന്‌ പുതിയ കടപ്പുറം, 11ന്‌ ഉണ്യാല്‍, പകൽ മൂന്നിന്‌ പറവണ്ണ, വൈകിട്ട്‌ അഞ്ചിന്‌ കൂട്ടായി എന്നിവിടങ്ങളിലാണ്‌ സ്വീകരണം. സമാപനയോഗത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ, ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top