എടക്കര
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീരകർഷകൻ ജോസ് തോമസിന് നാട് വിട നൽകി. ചെമ്പങ്കൊല്ലി പാലക്കുഴിയിൽ ശനി വൈകിട്ട് അഞ്ചിന് പശുവിനെ മേയ്‌ക്കുതിനിടെയാണ് പോത്തുകല്ല് മേലേ ചെമ്പങ്കൊല്ലി പാലക്കാട്ട് തോട്ടത്തിൽ ജോസ് തോമസി (64)നെ കാട്ടാന ചവിട്ടി കൊന്നത്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായർ പകല്‍ മൂന്നിന് വീട്ടിലെത്തിച്ചു. വൻ ജനാവലിയാണ് അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലെത്തിയത്. വൈകിട്ട് ആറിന് എടക്കര പാതിരിപ്പാടം കതോലിക്ക ചർച്ചിൽ സംസ്കാരം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..