അങ്ങാടിപ്പുറം
ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ, പെൺ വിഭാഗങ്ങളിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിന് കിരീടം. ജില്ലാ സ്പോർട്സ് കൗൺസിലും നെറ്റ് ബോൾ അസോസിയേഷനും സംയുക്തമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന മത്സരത്തിൽ സബ് ജൂനിയർ ആൺ വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിനെയും പെൺ വിഭാഗത്തിൽ മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിനെയുമാണ് പരിയാപുരം പരാജയപ്പെടുത്തിയത്. വിജയിച്ച മുഴുവൻ ടീം അംഗങ്ങളും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയിലെ താരങ്ങളാണ്.
സബ് ജൂനിയർ (ആൺ) വിഭാഗം: അഭിഷേക് (ക്യാപ്റ്റൻ), അജയ് ജോസഫ്, ആൽഡ്രിൻ ബെന്നി, അലൻ കെ അനൂപ്, കെ അർജുൻ, ആൽവിൻ, എമിൽ സാജു, എം ജോസഫ് തോമസ്, ജോയൽ വിൻസന്റ്, കെൻസ് സണ്ണി, ലിയോൺ വിനോജ്, വരുൺ ദേവ്.
സബ് ജൂനിയർ (പെൺ) വിഭാഗം: എസ് അശ്വചിത്ര (ക്യാപ്റ്റൻ), എൽസിറ്റ ജോസ്, പി ആർദ്ര, പി നന്ദന, അന്ന ആന്റണി, ഷാദിയ, അക്സ എം ജോയ്, കെ കൃഷ്ണേന്ദു, അനന്യ ജയപ്രവീൺ, കെ ടി ദിൽന. പരിശീലകർ: കെ എസ് സിബി, ജസ്റ്റിൻ ജോസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..