മലപ്പുറം
ദീർഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായ തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമാണ് നിദ. ഒന്നിലേറെ തവണ 100 കിലോമീറ്റർ ദൂരം കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയും നിദയാണ്.
മലപ്പുറം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പി വി അബ്ദുൽ വഹാബ് എംപി ഉപഹാരം നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ അധ്യക്ഷനായി.
എ പി അനിൽകുമാർ എംഎൽഎ, നഗരസഭാ ചെയർമാൻ മുജീബ് കാടേരി, എംഎസ്പി അസി. കമാൻഡന്റ് ഹബീബ് റഹ്മാൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, ഡോ. അൻവർ അമീൻ ചേലാട്ട്, കെ എം അനിൽകുമാർ, കെ അൻവർ, മജീദ് ഐഡിയൽ, പി എം സുധീർ കുമാർ, സി സുരേഷ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി അർജുൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു തിലകൻ, സെക്രട്ടറി ഹൃഷികേഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..