തിരൂർ
കേരളത്തിലേക്കുള്ള രണ്ടാം വന്ദേ ഭാരത് സർവീസിൽ തിരൂരിലേക്കുള്ള ആദ്യ യാത്രക്കാരനായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. കാസർകോട് നടന്ന വന്ദേഭാരത് ഉദ്ഘാടന യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തശേഷമാണ് മന്ത്രി തിരൂരിലെത്തിയത്.
വന്ദേ ഭാരതിന് തിരൂരിൽ രാഷ്ടീയ പാർടികളും വിവിധ സംഘടനകളും സ്വീകരണം നൽകി. ഇ ടി മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ, ജനപ്രതിനിധികൾ, രാഷ്ടീയ പാർടി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. പകൽ 3.57ന് തിരൂരിലെത്തിയ ട്രെയിൻ 4.01ന് സ്‌റ്റേഷൻ വിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..