28 March Thursday
കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ

ജനകീയ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സിപിഐ എം ജനകീയ പ്രതിഷേധം മലപ്പുറത്ത്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

 
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം കൂടുതൽ ശക്തമായ സമരങ്ങളിലേക്ക് നീങ്ങാനുള്ള ആഹ്വാനവുമായി സിപിഐ എം ജനകീയ പ്രതിഷേധം. ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ ക്രമത്തെയും അട്ടിമറിക്കുന്ന ആർഎസിഎസിനാൽ നിയന്ത്രിക്കപ്പെടുന്ന ഭരണത്തിനെതിരെ ശകതമായ താക്കീത് നൽകുന്നതായി ജനകീയ പ്രതിഷേധം. 
മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി സ്‌മാരക ടൗൺഹാൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഗവർണറെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ ബിജെപി നടത്തുന്ന നീക്കങ്ങൾക്കെതിരെയുള്ള പ്രതിഷേധവുമുയർന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.  കെ ടി ജലീൽ എംഎൽഎ, മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്നു  എന്നിവർ സംസാരിച്ചു. മുതിർന്ന നേതാവ്‌ ടി കെ ഹംസയും ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളും  വേദിയിലുണ്ടായിരുന്നു.
 
ചെറുത്തുനിൽപ്പ് ശക്തമാക്കണം: കെ കെ ജയചന്ദ്രൻ
മലപ്പുറം
ഇന്ത്യയുടെ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന മോദി സർക്കാരിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം കെ കെ ജയചന്ദ്രൻ പറഞ്ഞു. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുന്ന ബിജെപി സർക്കാർ ഫെഡറൽ ഘടനക്ക്‌ ഗുരുതരമായ ആഘാതമുണ്ടാക്കുന്നു. മലപ്പുറത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
വർ​ഗീയതയുടെ ആക്രമണം ഏതു രൂപത്തിലാണ്‌ ഓരോ മനുഷ്യന്റെമേലും പതിക്കുകയെന്ന ആശങ്കയിലാണ്‌ ഓരോദിവസവും കടന്നുപോകുന്നത്‌. കൂട്ടായുള്ള ശക്തമായ പ്രതിഷേധമാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാർഗം. 
രാജ്യത്തിന്റെ പൊതുസ്വത്ത് കോർപറേറ്റുകൾക്ക് കാഴ്ചവച്ച് വിദ്വേഷവും കലാപവും സൃഷ്ടിക്കുന്ന ബിജെപിയുടെ ഭരണം തുടരരുത്‌.  
കേരളത്തിലെ ഗവർണർ ഭരണഘടനാ ചുമതലയുള്ള ഗവർണറായി പ്രവർത്തിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. സംഘപരിവാറാകരുത്‌ അദ്ദേഹം. രാജ്‌ഭവൻ രാഷ്‌ട്രീയ ഗൂഢാലോചനയുടെ കേന്ദ്രമാക്കുകയുമരുത്‌–- കെ കെ ജയചന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top