25 April Thursday
അ​ഗ്നിപഥ് പദ്ധതി പിൻവലിക്കുക

ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

അ​ഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും 
മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം

മലപ്പുറം
സൈന്യത്തെ കരാർവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോ​ഗവും നടത്തി. സ്ഥിരം തൊഴിൽ ഇല്ലാതാക്കി രാജ്യരക്ഷാ സേനയെക്കൂടി വർ​ഗീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം താക്കീതായി. മലപ്പുറത്ത് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് കൊളശേരി, പി വിശ്വനാഥൻ, സുനിതാ എസ് വർമ്മ എന്നിവർ സംസാരിച്ചു. പൊന്നാനിയിൽ സി ഹരിദാസ്, പി കെ സുഭാഷ്, തിരൂരിൽ വി പി സിനി, ആർ പി ബാബുരാജ്, എം പി വൽസരാജ്, കെ നിഷാദ്, കെ ജനാർദനൻ, തിരൂരങ്ങാടിയിൽ ടി അഖിൽദാസ്, കെ അബ്ദുൾഅനീഷ്, സി രതീഷ്, കൊണ്ടോട്ടിയിൽ പി കൃഷ്ണൻ, വി ബിന്ദു, സന്തോഷ് കുമാർ തേറയിൽ, മഞ്ചേരിയിൽ സരിത തറമ്മൽപറമ്പ്, കെ ജിതേഷ് കുമാർ, കെ ഉഷ, എം സ്വരൂപ്, പെരിന്തൽമണ്ണയിൽ എം ശശികുമാർ, സി ടി വിനോദ്, നിലമ്പൂരിൽ ഷൈജി ടി മാത്യു, കെ വേദവ്യാസൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top