19 April Friday

വീണ്ടും മുല്ല പൂത്തു തമിഴഴകിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
മലപ്പുറം 
മുല്ലൈ പൂത്തതമ്മാ.. 
ഇരുവാഡ്‌ച്ചി മൊട്ട്‌ വിരിന്തതമ്മ....  
രണ്ട്‌ പതിറ്റാണ്ടുകൾക്കുശേഷം അരങ്ങിലെത്തിയ നിഷ ഹൃദയംതുറന്ന് ആലപിച്ചു–-ഒന്നാമതായി. കോഡൂർ സിഡിഎസിലെ സംഗമം കുടുംബശ്രീ അംഗം വാരാപ്പിൽ നിഷ (38)യാണ്‌ 24 വർഷത്തിനുശേഷം തമിഴ്‌ കവിതയുമായി (സീനിയർ) വേദിയിലെത്തിയത്‌. പത്താംക്ലാസ്‌ പഠനംവരെ കലാമേളകളിൽ സജീവമായിരുന്നു. തമിഴ്‌ കവിതാ പാരായണം വിഭാഗത്തിൽ സംസ്ഥാനതലത്തിലും മത്സരിച്ചു. പിന്നീട്‌ പഠനപ്രവർത്തനങ്ങളുമായി മുന്നേറി. കാലങ്ങൾക്കുശേഷം കുടുംബശ്രീയിൽ എത്തിയതോടെയാണ്‌ കലാപ്രവർത്തനങ്ങളിൽ സജീവമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top