മലപ്പുറം
അഞ്ചു കോടി രൂപവരെയുള്ള പ്രവൃത്തിയുടെ ടെൻഡറുകളിൽ ഇലക്ട്രിക്കൽ കരാറുകാർക്ക് പങ്കെടുക്കാനുള്ള അവസരം പുനഃസ്ഥാപിക്കണമെന്നും അഞ്ച് ലക്ഷംവരെയുള്ള കരാറുകൾക്ക് ഇ ടെൻഡർ വേണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വി ജോയ് എംഎൽഎ പ്രസിഡന്റായും പി വി കൃഷ്ണൻ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. സഹ ഭാരവാഹികൾ: കെ ജെ വർഗീസ് (വർക്കിങ് പ്രസിഡന്റ്), ബി എം കൃഷ്ണൻ നായർ, അബ്ബാസ് കുറ്റിപ്പുളിയൻ (വൈസ് പ്രസിഡന്റ്), പി വി കൃഷ്ണൻ (ജനറൽ സെക്രട്ടറി), ജോമോൻ, വി ഒ മഹേഷ് (സെക്രട്ടറി), പി മോഹൻദാസ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..