29 March Friday

പൊന്നാനിയിൽ പുതിയ ഐടിഐ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
പൊന്നാനി
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവേകാൻ പൊന്നാനിയിൽ പുതിയ ഐടിഐ ഒരുങ്ങുന്നു. ഇതിനായി സൗജന്യമായി സ്ഥലം വിട്ടുനൽകണമെന്ന് ഐടിഐ ക്യാമ്പസ് ട്രെയിനിങ് ഇൻസ്പെക്ടർ നഗരസഭയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന്‌ കൗൺസിൽ അംഗീകാരം നൽകി. 
വിട്ടുകിട്ടിയ സ്ഥലത്ത് ഡിപ്പാർട്ട്മെന്റ് കെട്ടിടം പണിയുന്നതുവരെ ഐടിഐ താൽക്കാലികമായി പ്രവർത്തിക്കുന്നതിനാവശ്യമായ വാടക രഹിത കെട്ടിടം, വൈദ്യുതി, വെള്ളം, ഫർണിച്ചർ എന്നിവ സൗജന്യമായി നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകണമന്നും ഇൻസ്പെക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കെട്ടിടം ഒരുങ്ങുന്നതുവരെ  പൊന്നാനി എംഇഎസ് കോളേജിനുസമീപത്തെ കെട്ടിടത്തിൽ താൽക്കാലിക സംവിധാനമൊരുക്കാനാണ്  ആലോചന. 
അടിസ്ഥാന കോഴ്സുകളാണ്  പ്രാഥമിക ഘട്ടത്തിലുണ്ടാവുക. നിലവിൽ പൊന്നാനിയിൽ  ഈശ്വരമംഗലം പട്ടികജാതി ഐടിഐമാത്രമാണുള്ളത്‌. പുതിയ ഐടിഐ വരുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് ജോലി സാധ്യത ഏറെയുള്ള കോഴ്സുകൾ പഠിക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top