18 April Thursday

ഇത് പാഴ് വസ്തുവല്ല, ഓടും വണ്ടി

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020
വേങ്ങര
ഡിവൈഎഫ്ഐ റീസൈക്കിൾ കേരളയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പാഴ് വസ്തുക്കൾ ശേഖരിക്കാനെത്തിയവർക്കുമുന്നിലേക്ക് നീട്ടിയത് സഞ്ചാരയോഗ്യമായ ബൈക്ക്. ഊരകം കുന്നത്തുള്ള കറുത്തേടത്ത്  വിനീത് ആണ് സ്വന്തം ബൈക്ക് സംഭാവനചെയ്തത്. 
വീട്ടിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് 2012 മോഡൽ ബജാജ് സിടി 100 ബൈക്കിന്റെ ആർസി അടക്കമുള്ള രേഖകൾ വിനീത് കൈമാറി. 
നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വിനീത് സ്വന്തം സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് ജോയി​ന്റ് സെക്രട്ടറി പി സൈഫുദ്ദീൻ ഏറ്റുവാങ്ങി. സെക്രട്ടറി പി സതീഷ് ബാബു, പ്രസിഡ​ന്റ്  കെ രോഹിത്, മേഖലാ കമ്മിറ്റി അംഗങ്ങളായ  പി ഷൈജു, ടി സതീഷ് എന്നിവരും സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top