മലപ്പുറം
മനസ്സും ശരീരവും വ്രതാനുഷ്‌ഠാനത്തിന് സമർപ്പിക്കുന്ന റംസാനിലെ ആദ്യ വെള്ളിയാഴ്‌ചയെ വരവേറ്റ് വിശ്വാസികൾ. പള്ളികൾ ഖുർആൻ പാരായണത്തിന്റെയും പ്രാർഥനയുടെയും കേന്ദ്രമായി. ജുമുഅ നമസ്‌കാരത്തിനായി രാവിലെമുതൽത്തന്നെ വിശ്വാസികൾ പള്ളികളിൽ എത്തിത്തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ തിരക്കുകാരണം നമസ്‌കരിക്കാനുള്ള നിര പുറത്തേക്കുനീണ്ടു. റംസാനിലെ ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിന്റേതാണ്. പള്ളികൾ കേന്ദ്രീകരിച്ച് ഇഫ്താർ സംഗമം, സക്കാത്ത് വിതരണം, മതപഠന ക്ലാസുകൾ എന്നിവയും നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..