26 April Friday

ആധാർ പുതുക്കലിന്‌ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

 

മലപ്പുറം
ആധാർ പുതുക്കൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ മോണിറ്ററിങ് സമിതി രൂപീകരിച്ചു.  ഇ -ഗവേണൻസ് സൊസൈറ്റി നേതൃത്വത്തിലാണ് പ്രവർത്തനം. മൂന്നുമാസത്തിലൊരിക്കൽ  സമിതി ചേരും. 
കുട്ടികളുടെ അഞ്ചുവയസിലെയും 15 വയസിലെയും ബയോമെട്രിക് പുതുക്കലിന്‌ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.ആധാർ എടുത്ത് 10 വർഷമോ അതിനു മുകളിലോ ആയിട്ടുള്ളവർ പുതുക്കുമ്പോൾ  പേര്, മേൽവിലാസം എന്നിവ വ്യക്തമാക്കുന്ന  രേഖ ഹാജരാക്കണം. കലക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷനായി. 
സംസ്ഥാന ആധാർ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top