27 April Saturday
വഴിമുടക്കുന്നവരേ... അനുവദിക്കില്ല

കേന്ദ്രസർക്കാരിനെതിരെ തുടരുന്നു ജനകീയ 
പ്രതിഷേധം

സ്വന്തം ലേഖകർUpdated: Wednesday Jan 25, 2023

 

മലപ്പുറം
കേരളത്തെ സാമ്പത്തികമായി ഞെരുക്കി വികസന–ക്ഷേമ പ്രവർത്തനം അട്ടിമറിക്കാൻ കോപ്പുകൂട്ടുന്ന കേന്ദ്രസർക്കാരിനെതിരെ സന്ധിയില്ലാ പ്രക്ഷോഭം ഏറ്റെടുക്കാനുറച്ച്‌  സിപിഐ എം സമരസംഗമങ്ങൾ. 
  പറമ്പിൽപീടികയിൽ (പെരുവള്ളൂർ ലോക്കൽ)   ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ ഉദ്ഘാടനംചെയ്തു. കോയമോൻ കൊണ്ടാടൻ  അധ്യക്ഷനായി. പി പ്രിൻസ്‌കുമാർ, വി പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മേലോട്ടിൽ സുരേന്ദ്രൻ സ്വാഗതവും  കെ ടി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. 
പള്ളിക്കലിൽ (പള്ളിക്കൽ ലോക്കൽ) ജില്ലാ സെക്രട്ടറിയറ്റ് അംഗം വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനംചെയ്തു. കെ വിശ്വനാഥ് അധ്യക്ഷനായി. അഡ്വ. സി ബാബു, കെ ബാലകൃഷ്ണൻ, പി വി രഘുനാഥ്, കെ ഫൈസൽ എന്നിവർ സംസാരിച്ചു. 
 പകരയിൽ (താനാളൂർ ലോക്കൽ) ഏരിയാ സെക്രട്ടറി സമദ് താനാളൂർ ഉദ്ഘാടനംചെയ്തു. എൻ പി അബ്ദുൽലത്തീഫ് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഇ അഫ്സൽ,  അഡ്വ. രാജേഷ് പുതുക്കാട് എന്നിവർ സംസാരിച്ചു.  സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. പുറത്തൂർ  ഉണ്ടപ്പടി കോളനിയിൽ (പുറത്തൂർ വെസ്റ്റ് ലോക്കൽ) ബി ജി ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. കെ വി സുധാകരൻ അധ്യക്ഷനായി. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി ഒ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ്‌ സുഹറ ആസിഫ്, എൻ പി റഹ്മത്ത് സൗദ എന്നിവർ സംസാരിച്ചു. കെ വി എം ഹനീഫ സ്വാഗതവും സി എം വിശ്വനാഥൻ നന്ദിയും പറഞ്ഞു.
 ഏലംകുളത്ത് (ഏലംകുളം) ഏരിയാ കമ്മിറ്റിയംഗം വള്ളൂരാൻ മുഹമ്മദ് ഹനീഫ ഉദ്ഘാടനംചെയ്തു. പി കെ ഹംസ  അധ്യക്ഷനായി. അഡ്വ. ടി കെ സുൽഫിക്കർ അലി, പി ഗോവിന്ദപ്രസാദ്, എസ് ശ്രീരാജ്, ജെ ബിജു, എൻ പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി അജിത് കുമാർ സ്വാഗതവും സി ടി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
കരിങ്കല്ലാത്താണിയിൽ (താഴേക്കോട് ലോക്കൽ)  ജില്ലാ കമ്മിറ്റി അംഗം സി ദിവാകരൻ ഉദ്ഘാടനംചെയ്തു. പി കെ അഫ്സൽ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സോഫിയ  സംസാരിച്ചു. ടി ടി മുഹമ്മദലി സ്വാഗതവും എൻ നാസർ നന്ദിയും പറഞ്ഞു. ശാന്തിനഗറിൽ (വാണിയമ്പലം ലോക്കൽ)  ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് ഉദ്ഘാടനംചെയ്തു. കെ ടി മുഹമ്മദാലി അധ്യക്ഷനായി.
അഡ്വ. ടി രവീന്ദ്രൻ, എ കെ ഷാജു, പി  ശ്രീലത എന്നിവർ സംസാരിച്ചു. ടി പി ഇബ്രാഹീം സ്വാഗതവും എ കെ ബിനീഷ് നന്ദിയും പറഞ്ഞു.
 മലപ്പുറം പെട്രോൾപമ്പിനുസമീപം (കുന്നുമ്മൽ ലോക്കൽ) ജില്ലാ സെക്രട്ടറിയറ്റം​ഗം പി കെ അബ്ദുള്ള നവാസ് ഉദ്ഘാടനംചെയ്തു. ഒ വിനോദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അം​ഗം വി ടി സോഫിയ,  ഇ എൻ ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു. വി സുനിൽകുമാർ സ്വാ​ഗതവും ടി ഇസ്മായിൽ നന്ദിയും പറഞ്ഞു.
 മൈത്രയിൽ (ഊർങ്ങാട്ടിരി ലോക്കൽ) ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ ഉദ്ഘാടനംചെയ്തു. എ കുഞ്ഞൻ അധ്യക്ഷനായി.  പി കെ മണി, സി ടി ജാഫർ എന്നിവർ സംസാരിച്ചു.  കെ ഷൗക്കത്തലി സ്വാഗതവും കബീർ ചേലക്കോടൻ നന്ദിയും പറഞ്ഞു.
 കൂട്ടിലങ്ങാടിയിൽ (കൂട്ടിലങ്ങാടി ലോക്കൽ)   ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. പി പി സുഹ്റാബി അധ്യക്ഷയായി. എം പി അലവി, മോഹനൻ പുളിക്കൽ എന്നിവർ സംസാരിച്ചു. എം സുരേഷ്  സ്വാഗതവും കെ  രാഘവൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top