20 April Saturday

റിപ്പബ്ലിക് ദിനാഘോഷത്തില്‍ 50 പേർമാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
മലപ്പുറം
ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പരമാവധി 50 ആളുകൾക്കുമാത്രമായി പങ്കാളിത്തം പരിമിതപ്പെടുത്തി.  ബുധൻ രാവിലെ ഒമ്പതിന് മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ നടത്തുന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ മാർച്ച് പാസ്റ്റ് ഉണ്ടാകില്ല. നാഷണൽ സല്യൂട്ട് മാത്രം സ്വീകരിക്കും. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആൻഡ്‌ ഗൈഡ്, എൻസിസി മുതലായ കണ്ടിൻജന്റുകളെ അനുവദിക്കില്ല. സ്‌കൂൾ കുട്ടികളുടെ പരിപാടികൾക്കും അനുമതിയില്ല. ഓൺലൈനായി സ്‌കൂൾ വിദ്യാർഥികളുടെ ദേശഭക്തിഗാനാലാപനം അനുവദിക്കും. കുട്ടികളെയോ മുതിർന്ന പൗരൻമാരെയോ ചടങ്ങിൽ പങ്കെടുപ്പിക്കില്ല. ഒരു തരത്തിലുമുള്ള റിഫ്രഷ്‌മെന്റുകളും ഉണ്ടാകില്ല. എംഎസ്‌പി കണ്ടിൻജന്റ്, വനിതാ പൊലീസ് കണ്ടിൻജന്റ്, ലോക്കൽ പൊലീസ്, എആർ വിഭാഗം ഉൾപ്പെടുന്ന ഒരു കണ്ടിൻജന്റ്, എക്‌സൈസ് വിഭാഗം എന്നിങ്ങനെ നാല് കണ്ടിൻജന്റുകൾമാത്രം പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top