26 April Friday

കേരള പ്രീമിയർ ലീഗിന്‌ 
ഇന്ന്‌ കിക്കോഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
മലപ്പുറം
കേരള പ്രീമിയർ ലീഗ് 2022–--23 സീസണ്‍ വ്യാഴാഴ്ച മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ തുടങ്ങും. പകൽ 3.30ന് ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എ ടീമുകളായ സാറ്റ് തിരൂരും കേരള യുണൈറ്റഡ് എഫ്സിയും ഏറ്റുമുട്ടും. രണ്ടാം മത്സരം വ്യാഴാഴ്‌ച പകൽ 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്‌. ഗ്രൂപ്പ് ബി മത്സരത്തിൽ കേരള പൊലീസ്, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് കെപിഎല്ലിന്റെ മറ്റൊരു വേദി. 
മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ചാമ്പ്യൻഷിപ്പിനുള്ളത്‌. സാറ്റ് തിരൂർ, എംകെ സ്പോർട്ടിങ് ക്ലബ്, റിയൽ മലബാർ എഫ്സി ക ലിക്കറ്റ്, ബാസ്കോ ഒതുക്കുങ്ങൽ, വയനാട് യുണൈറ്റഡ് എഫ് സി, ലൂക്കാ സോക്കർ ക്ലബ്, കേരള യുണൈറ്റഡ് എഫ്സി, എ സ്സാ എഫ്സി അരീക്കോട് എന്നീ എട്ട്‌ ടീമുകളാണ് എ ഗ്രൂപ്പിൽ. യോഗ്യതാ റൗണ്ട് ജയിച്ചെത്തിയ പയ്യന്നൂർ കോളേജ്, കോർപറേറ്റ് എൻട്രിയിലൂടെ എത്തി യ എംകെ - സ്പോർട്ടിങ് ക്ലബ് എന്നിവയാണ് പുതുമുഖങ്ങൾ. നിലവിലെ ചാമ്പ്യൻമാരായ ഗോൾഡൻ ത്രെഡ്സ് ഉൾപ്പെടുന്ന ബി ഗ്രൂപ്പിൽ ഏഴ്‌ ടീമുകളാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top