18 April Thursday

ലൈഫ്‌ അപേക്ഷ: ഫീൽഡ്‌ സന്ദർശനം തുടരുന്നു

സ്വന്തം ലേഖികUpdated: Wednesday Nov 24, 2021

 

 

മലപ്പുറം 

ജില്ലയിൽ ലൈഫ്‌ ഭവന പദ്ധതി നടപടികൾ പുരോഗമിക്കുന്നു. 2020ൽ ഓൺലൈൻവഴി 82,441 അപേക്ഷകളാണ്‌ ലഭിച്ചത്‌. അപേക്ഷകളുടെ ഫീൽഡ്‌ സന്ദർശനം നവംബർ ഒന്നുമുതൽ ആരംഭിച്ചു. ചൊവ്വാഴ്‌ചവരെ 4000 ഫീൽഡ്‌ പരിശോധന പൂർത്തിയാക്കി.   94 പഞ്ചായത്തുകളിൽനിന്നും 12 നഗരസഭകളിൽനിന്നുമായി  ഭൂമിയുള്ള ഭവന രഹിത കുടുംബങ്ങൾ, ഭൂരഹിത ഭവന രഹിത കുടുംബങ്ങൾ എന്നീ രണ്ടു വിഭാഗങ്ങളിലാണ്‌ അപേക്ഷകൾ ലഭിച്ചത്‌. പഞ്ചായത്തുകളിൽനിന്ന്‌ ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങൾ വിഭാഗത്തിൽ 54,387 അപേക്ഷകളും ഭൂരഹിത ഭവനരഹിത വിഭാഗത്തിൽ 17,216 അപേക്ഷകളും ലഭിച്ചു. നഗരസഭകളിൽനിന്ന്‌  ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങൾ വിഭാഗത്തിൽ 6196 അപേക്ഷകളും ഭൂരഹിത ഭവനരഹിത വിഭാഗത്തിൽ 4647 അപേഷകളും ലഭിച്ചു.ചുങ്കത്തറ, വണ്ടൂർ, കരുവാരക്കുണ്ട്‌, വഴിക്കടവ്‌, എടക്കര, തൃക്കലങ്ങോട്‌ എന്നീ പഞ്ചായത്തുകളിൽനിന്നാണ്‌ കൂടുതൽ അപേക്ഷകളുള്ളത്‌. അപേക്ഷ സ്വീകരിച്ച്‌ കഴിഞ്ഞുള്ള നടപടിയാണ്‌ ഫീൽഡ്‌ സന്ദർശനം. അപേക്ഷ നൽകിയ ഗുണഭോക്തക്കൾ പദ്ധതിയിൽ അർഹരാണോ എന്ന്‌ പരിശോധിക്കുകയാണ്‌ ലക്ഷ്യം. വില്ലേജ്‌ എക്സ്‌റ്റൻഷൻ ഓഫീസർ, പഞ്ചായത്ത്‌ അസി. സെക്രട്ടറി, ഐസിഡിഎസ്‌ സൂപ്പർവൈസർ, അഗ്രികൾച്ചറൽ അസിസ്റ്റന്റ്‌ എന്നിവരാണ്‌ പരിശോധന സംഘത്തിലുള്ളത്‌. എന്നാൽ കൃഷിവകുപ്പിലെ ഫീൽഡ്‌ ജീവനക്കാരെ കാർഷികേതര പ്രവർത്തനങ്ങൾക്ക്‌ നൽകുന്നത്‌ വിലക്കി നവംബർ 11ന്‌  കൃഷിവകുപ്പ്‌ അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ ഫീൽഡ്‌ സന്ദർശനസംഘത്തിൽനിന്ന്‌ അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ വിട്ടുനിന്നു. ഇത്‌ പദ്ധതിയുടെ തുടർനടപടികൾക്ക്‌ പ്രതിസന്ധിയായെങ്കിലും സംഘത്തിലെ മറ്റു ഉദ്യോഗസ്ഥർ ചേർന്ന്‌ ഫീൽഡ്‌ സന്ദർശനം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top